മാവേലിക്കര: ആക്കനാട്ടുകരയിൽ റോഡരികിൽ കണ്ടതു നദിയിലൊഴുക്കാൻ കൊടുത്തുവിട്ട വിഗ്രഹങ്ങൾ. ചെങ്ങന്നൂർ ആലാക്കാവിനു സമീപവും കഴിഞ്ഞദിവസം ആക്കനാട്ടുകരയിൽ കാണപ്പെട്ടതു പോലെ വിഗ്രഹവും ബലിക്കല്ലും കണ്ടെത്തിയിരുന്നു. ചെങ്ങന്നൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പുലിയൂരിലെ കുടുംബക്ഷേത്രം പൊളിച്ച ബലിക്കല്ലുകളും മറ്റും ആറ്റിൽ നിമഞ്ജനം ചെയ്യാനായി പുലിയൂർ സ്വദേശി ജി.സുനിൽ (40), വെട്ടിയാർ സ്വദേശി കെ.ഷാജി (48) എന്നിവർക്കു കുടുംബ ക്ഷേത്ര ഉടമസ്ഥർ പണവും നൽകി കൊടുത്തുവിട്ടതാണ്. എന്നാലിവർ നദിയിലൊഴുക്കാതെ വിഗ്രഹങ്ങളും മറ്റും വിവിധ പ്രദേശങ്ങളിൽ വഴിയരികിൽ ഉപേക്ഷിക്കുകയായിരുന്നു. ഇരുവരെയും മാവേലിക്കര പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വിട്ടയച്ചു.