
മാന്നാർ : പരുമല ആശുപത്രിയിൽ നടന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഒന്നാം അനുസ്മരണവും, പരുമല ആശുപത്രിയുടെ പുതുക്കിയ ഓൺകോളജി ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനവും ഡോ. റ്റിജു തോമസ് (ഐ.ആർ.എസ് , കമ്മിഷണർ, ജി.എസ്.ടി ആൻഡ് സെൻട്രൽ എക്സൈസ് (ഒാഡിറ്റ്)ഫോർ കേരള ആൻഡ് ലക്ഷദ്വീപ്) നിർവഹിച്ചു. നിരണം ഭദ്രാസനാധിപൻ ഡോ. യുഹനാൻ മാർ ക്രിസോസ്റ്റോമോസിന്റെ അദ്ധ്യക്ഷതയിൽ പരുമല ആശുപത്രി സി. ഇ. ഒ ഫാ. എം.സി.പൗലോസ്, പരുമല സെമിനാരി മാനേജർ റവ. കെ. വി. പോൾ റമ്പാൻ, സെക്രട്ടറിആൻഡ് പ്രോജക്ട് ഡയറക്ടർ വർക്കി ജോൺ, മാനേജിങ് കമ്മിറ്റി അംഗം യോഹന്നാൻ പി. ഇ., മെഡിക്കൽ സൂപ്രണ്ട് ഡോ. ഷെറിൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.