lions-club-mannar-royal-

മാന്നാർ: ലയൺസ് ക്ലബ് ഓഫ് മാന്നാർ റോയൽ 2022 -23 വർഷത്തേക്കുള്ള സേവനപദ്ധതികൾക്ക് സ്ഥാനാരോഹണ ചടങ്ങിൽ തുടക്കമായി. മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ.ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് റീജണൽ ചെയർമാൻ ബൈജു വി.പിള്ള സ്ഥാനാരോഹണ ചടങ്ങിന് നേതൃത്വംനൽകി. പൊതുജനാരോഗ്യം, പരിസ്ഥിതിപരിപാലനം തുടങ്ങിയ നിരവധി പദ്ധതികൾക്കാണ് തുടക്കം കുറിച്ചത്. സോൺ ചെയർമാൻ രാജേഷ് ഭവന നിർമ്മാണ ധനസഹായം വിതരണം ചെയ്തു.
ഭാരവാഹികൾ: മുരളീധരൻപിള്ള(പ്രസിഡന്റ്), ബെന്നി കെ.ഫിലിപ്പ്(സെക്രട്ടറി), ഇന്ദുശേഖരൻ(അഡ്മിനിസ്ട്രേറ്റർ), മായാ ഇന്ദുശേഖരൻ (ട്രഷറർ).