jadha

ചാരംമൂട് : എൽ.ഡി.എഫ് സർക്കാരിനെതിരെയുള്ള പ്രചാരണങ്ങൾക്കെതിരെ സി.പി.എം ചാരുംമൂട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ വിശദീകരണ ജാഥ പര്യടനം തുടങ്ങി. നൂറനാട് പടനിലത്ത് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം സി.എസ്.സുജാത ജാഥാ ക്യാപ്ടൻ ജി.ഹരിശങ്കറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.കെ രമേശ് അദ്ധ്യക്ഷനായി. ഏരിയാ കമ്മിറ്റി സെക്രട്ടറി ബി.ബിനുവാണ് ജാഥാ മാനേജർ. ജില്ലാ സെക്രട്ടേറിയറ്റംഗം ജി രാജമ്മ, ജാഥാംഗങ്ങളായ ലീലാ അഭിലാഷ്, വി.കെ.അജിത്ത്, വി.വിനോദ്, ബി.വിശ്വൻ, കെ.ആർ. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. ജാഥ ഇന്ന് വൈകിട്ട് ചുനക്കര തെരുവുമുക്കിൽ സമാപിക്കും.