ചേർത്തല: വല്ലയിൽഭാഗം മഞ്ചിപുരയ്ക്കൽ കുടുംബക്ഷേത്രത്തിലെ 12-ാ മത് പ്രതിഷ്ഠാ വാർഷിക മഹോത്സവം 16ന് നടക്കും. രാവിലെ 6ന് ഗണപതിഹോമം,7ന് ഭാഗവതപാരായണം,11.30 ന് കലശാഭിഷേകം,തുടർന്ന് സർപ്പപൂജയും തളിച്ചുകൊടയും. ഉച്ചയ്ക്ക് ഒന്നിന് പ്രസാദ ഊട്ട്. വൈകിട്ട് 5ന് ഭഗവതിസേവ.