മാവേലിക്കര: ബുധനാഴ്ച വൈകിട്ട് നാലിനുണ്ടായ ശക്തമായ കാറ്റിൽ മരം പിഴുത് വീണ് വീടിന്റെ മേൽക്കൂര തകർന്നു. തെക്കേക്കര ചൂരല്ലൂർ കരിമ്പിൻതറ കിഴക്കതിൽ കെ.പി ബിജുമോന്റെ വീടാണ് തകർന്നത്. അപകട സമയം ബിജുവും സഹോദരനുമാണ് വീട്ടിലുണ്ടായിരുന്നത്. മരം വീഴുന്നത് കണ്ട് ഇവർ വീട്ടിൽ നിന്നിറങ്ങി ഓടിയതിനാൽ പരിക്കേറ്റില്ല. 50,000 രൂപയുടെ നഷ്ടമുണ്ടായി.