s

ആലപ്പുഴ: എം.പിയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് പട്ടികജാതി മേഖലകളിൽ നടത്തുന്ന നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അവലോകന യോഗത്തിൽ നിർദ്ദേശിച്ചു. പതിനാറാം ലോക്‌സഭയിൽ അംഗീകാരം നൽകിയ നിർമ്മാണ പ്രവർത്തികൾ ആഗസ്റ്റ് 30 നകം പൂർത്തിയാക്കണം. മിനി മാസ്റ്റ്, ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുമ്പോൾ നെയിം ബോർഡിൽ ഏജൻസിയുടെയും കരാറുകാരന്റെയും പേരും ഫോൺ നമ്പരും രേഖപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വികസന കമ്മീഷണർ ആസിഫ് കെ. യുസഫ്, ജില്ലാ പ്ലാനിംഗ് ഓഫീസർ പി.ജെ.ആമിന തുടങ്ങിയവർ പങ്കെടുത്തു.