ചേർത്തല:പാഠ്യ പാഠ്യേതര മികവിനൊപ്പം വിദ്യാർത്ഥികൾക്ക് തൊഴിലവസരമൊരുക്കുന്നതിലും മികവുകാട്ടി ചേർത്തല എൻജിനീയറിംഗ് കോളേജ്.
പഠിച്ച 60 ശതമാനം പേർക്കും അവസരമൊരുക്കാൻ കഴിഞ്ഞതായി പ്രിൻസിപ്പൽ ഡോ.വിനുതോമസ്,അക്കാഡമിക് കോ ഓർഡിനേ​റ്റർ ഇൻ ചാർജ്ജ് പ്രൊഫ.ഡി.സി.മണിലാൽ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ.ടി.എൻ.പ്രിയകുമാർ, പ്ലേസ്‌മെന്റ് ഓഫീസർ ഡോ.ടി.ജോ ഫ്രാൻസിസ് എന്നിവർ വാർത്താസമ്മളനത്തിൽ അറിയിച്ചു.ഇന്ത്യയിലെ തന്നെ മുൻനിര സ്ഥാപനങ്ങളാണ് കേളേജിൽ നിന്നും വിദ്യാർത്ഥികളെ തിരഞ്ഞെടുത്തത്.3.5 ലക്ഷംമുതൽ എട്ടുലക്ഷംവരെ വാർഷിക ശമ്പളാണ് 67 വിദ്യാർഥികൾക്ക് കമ്പനികൾ വാഗ്ദാനം നൽകിയിരിക്കുന്നത്.
തൊഴിൽ മികവിനു വേണ്ട പരിശീലനവും സജ്ജമാക്കുന്നുണ്ട്.പ്ലേസ്‌മെന്റ് ലഭിച്ച വിദ്യാർത്ഥികളെ അഭിനന്ദിക്കുന്നതിനും അവരുടെ അനുഭവങ്ങൾ പങ്കുവെക്കുന്നതിനുമായി15ന് ചീരീയോ 22 എന്ന പേരിൽ സംഗമം നടത്തും.വിപ്രോ കൊച്ചി മേധാവി പ്രദീപ്.പി.നായർ ഉദ്ഘാടനം ചെയ്യും.പുതിയ അദ്ധ്യയന വർഷത്തിൽ എം.സി.എ കോഴ്സിനും എ.ഐ.സി.ടി.ഇ അനുമതിയായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.