s

അമ്പലപ്പുഴ : അയ്യൻകോയിക്കൽ കടപ്പുറത്ത് വീശിയടിച്ച ചുഴലിക്കൊടുങ്കാറ്റിൽ മത്സ്യബന്ധന യാനങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും നശിച്ചവർക്കും അപകടത്തിൽ പരിക്കേറ്റ മത്സ്യത്തൊഴിലാളികൾക്കും അടിയന്തര ധനസഹായം നൽകണമെന്ന് ധീവരസഭ അമ്പലപ്പുഴ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. 2016ൽ പുന്നപ്ര കടപ്പുറത്ത് ഉണ്ടായ കടലേറ്റത്തിൽ നാശനഷ്ടം സംഭവിച്ച മത്സ്യബന്ധന യാനങ്ങൾക്കും പരിക്ക് പറ്റിയ മത്സ്യത്തൊഴിലാളികൾക്കും സർക്കാർ അനുവദിച്ച ഒരുകോടി ആറു ലക്ഷം രൂപ ഇതുവരെ നൽകാത്തത് മത്സ്യത്തൊഴിലാളി സമൂഹത്തോടുള്ള സർക്കാരിന്റെ നിഷേധാത്മക നിലപാടു കൊണ്ടാണെന്നും ഇതിൽ പ്രതിഷേധിക്കുന്നതായും താലൂക്ക് ഭാരവാഹികളായ കെ. പ്രദീപ്, ആർ. സജിമോൻ, ഡി. അഖിലാനന്ദൻ,അരുൺ അനിരുദ്ധൻ, അഭയൻ യദുകുലം എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.