കായംകുളം: സി.പി.എം ന്റെ വാഹന പ്രചാരണജാഥയുമായി ബന്ധപ്പെട്ട സമ്മേളനത്തിൽ ദേവികുളങ്ങര പഞ്ചായത്തിലെ 5, 8, 9, 10എന്നീ വാർഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികളെ പങ്കെടുപ്പിച്ചതിൽ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.

തൊഴിലുറപ്പ് തൊഴിലാളികൾ തൊഴിൽ വേളയിൽ രാഷ്ട്രീയ മറ്റു ഇതര പരിപാടികളിൽ പങ്കെടുക്കരുത് എന്ന നിയമം നിലനിൽക്കെ പാർട്ടിപരിപാടിയിൽ ആളിനെ കുത്തിനിറക്കാൻ ജോലി സമയത്ത് തൊഴിലാളികളെ പങ്കെടുപ്പിക്കുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാട് പ്രതിഷേധാർഹമാണ്. പഞ്ചായത്ത് സെക്രട്ടറിയെ അറിയിച്ചിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തു വരുകയോ മാസ്ട്രോൾ പരിശോധിക്കുകയോ ചെയ്തില്ല.

യോഗത്തിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ സ്റ്റാലിൻ പുതുപ്പള്ളി, പാർലമെന്ററി പാർട്ടി ലീഡർ Rആർ.രാജേഷ്, മണ്ഡലം സെക്രട്ടറി എസ്. അരുൺ, പഞ്ചായത്ത് ജനറൽ സെക്രട്ടറി സുനിൽബാബു, മണ്ഡലം സെൽ കോർഡിനേറ്റർ കെ. പ്രസാദ്, സെക്രട്ടറി ഹരീഷ്‌ലാൽ എന്നിവർ സംസാരിച്ചു.