shilla-stapanam

പൂച്ചാക്കൽ: അരൂക്കുറ്റി 10O8ാംനമ്പർ സർവീസ് സഹകരണ സംഘം പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജില്ലാ ജോയിന്റ് രജിസ്ട്രാർ ജനറൽ എസ്.ജോസി നിർവ്വഹിച്ചു. പ്രസിഡന്റ് എൻ.എം.ബഷീർ അദ്ധ്യക്ഷത വഹിച്ചു.ചേർത്തല അസിസ്റ്റന്റ് രജിസ്ട്രാർ ദീപു മുഖ്യാതിഥിയായി . അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഷറഫ് വെള്ളേഴത്ത്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.എസ്.സത്താർ, സംഘം ബോർഡ് മെമ്പർമാരായ, ഇ കെ.കുഞ്ഞപ്പൻ, എം.എസ്.നിധീഷ് ബാബു, രവീന്ദ്രൻ പൂരാടം, രവീന്ദ്ര കൈമൾ, ബാലകൃഷ്ണ കൈമൾ, അജയൻ, അനിൽകുമാർ, ഇ എൻ രമേശൻ, മുഹമ്മദ് കുഞ്ഞ്, സാരിഫ സാദിഖ്, സിന്ധു സുനിൽകുമാർ,സന്ധ്യാ വിനോദ് ,സംഘം സെക്രട്ടറി സുജാതാദേവി തുടങ്ങിയവർ പങ്കെടുത്തു.