s
വായനാപക്ഷാചരണത്തിന്റെ ഭാഗമായി തുല്യതാ പഠിതാക്കൾക്കായി സാക്ഷരതാ മിഷൻ നടത്തിയ ജില്ലാതല രചനാ മത്സര വിജയികൾക്കുള്ള സമ്മാനദാനം

ആലപ്പുഴ: വായനാപക്ഷാചരണത്തിന്റെ ഭാഗമായി തുല്യതാ പഠിതാക്കൾക്കായി സാക്ഷരതാ മിഷൻ നടത്തിയ ജില്ലാതല രചനാ മത്സര വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ കളക്ടർ ഡോ.രേണു രാജ് നിർവഹിച്ചു.ഹയർ സെക്കൻഡറി വിഭാഗം കവിതാരചനയിൽ ചേർത്തല ജി.ജി.എച്ച്.എസ് പഠനകേന്ദ്രത്തിലെ ബി.വി.വിനിൽ ഒന്നാം സ്ഥാനം നേടി. കിടങ്ങറ ജി.എച്ച്.എസ്.എസ് കേന്ദ്രത്തിലെ എസ്.അഷിതയ്ക്കാണ് രണ്ടാം സ്ഥാനം.

കഥാരചനയിൽ രാമപുരം ജി.എച്ച്.എസ്.എസ് കേന്ദ്രത്തിലെ ജയപ്രകാശൻ ഒന്നാം സ്ഥാനം നേടി. പത്താംതരം തുല്യത പഠിതാക്കൾക്കുള്ള കഥാരചനയിൽ എം.സോജയ്ക്കാണ് ഒന്നാം സ്ഥാനം.

ചടങ്ങിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ്, സാക്ഷരതാ മിഷൻ ജില്ലാ കോഓർഡിനേറ്റർ കെ.വി. രതീഷ് എന്നിവർ പങ്കെടുത്തു.