s

ആലപ്പുഴ: ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി കർശന പരിശോധന നടത്താൻ ജില്ലാതല വിജിലൻസ് കമ്മിറ്റി യോഗം തീരുമാനിച്ചു.

മായം ചേർത്ത വെളിച്ചെണ്ണയുടെ വിൽപ്പനക്കെതിരെയും ഹോട്ടലുകളിലും മറ്റും ഉപയോഗിച്ച എണ്ണ തന്നെ വീണ്ടും പാചകത്തിനായി ഉപയോഗിക്കുന്നതിനെതിരെയും നടപടി സ്വീകരിക്കും. യോഗത്തിൽ ജില്ലാ കളക്ടർ ഡോ.രേണു രാജ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സപ്ലൈ ഓഫീസർ ടി.ഗാനദേവി, എസ്.ഗോപകുമാർ, അബ്ദുൾ ലത്തീഫ്, അദ്ബുൾ റഷീദ്, ഹരികൃഷ്ണ കുറുപ്പ്, എം.പി.ചന്ദ്രകുമാർ, ജയ്സപ്പൻ മത്തായി, എം.കെ.മുഹമ്മദ് രാജ, സി.വി.വിദ്യാധരൻ, ഹസൻ എം. പൈങ്ങാമഠം, എ.കെ. ജലജ, കളത്തിൽ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.