cpm-mannar-area-jadha

മാന്നാർ: ഇടതുപക്ഷ സർക്കാരിനും സിപിഎമ്മിനുമെതിരെ നടത്തുന്ന അപവാദ പ്രചരണങ്ങൾക്കെതിരെ സി.പി.എം മാന്നാർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചാരണജാഥക്ക് തുടക്കമായി. ജില്ലാ സെക്രട്ടേറിയറ്റംഗം കെ.രാഘവൻ ക്യാപ്റ്റനായ ജാഥ പാവുക്കര പോസ്റ്റ് ഓഫീസ് ജംഗ്‌ഷനിൽ സംസ്ഥാന കമ്മിറ്റിയംഗം കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ആർ.അനീഷ് അദ്ധ്യക്ഷത വഹിച്ചു. കെ.എം അശോകൻ, മാന്നാർ ഏരിയാ സെക്രട്ടറി പ്രൊഫ.പി.ഡി ശശിധരൻ, ജില്ലാ കമ്മിറ്റിയംഗം പുഷ്പലത മധു, ജി.രാമകൃഷ്ണൻ, കെ.നാരായണപിള്ള, പി.എൻ ശെൽവരാജൻ, സി.ജയചന്ദ്രൻ, ബി.കെ പ്രസാദ്, കെ.പ്രശാന്ത് കുമാർ, ടി.സുകുമാരി എന്നിവർ സംസാരിച്ചു.

ഇന്നലെ രാവിലെ ഒമ്പതിന് പൊതുവൂരിൽ നിന്നാരംഭിച്ച ജാഥ പൂത്തുവിളപ്പടി ജംഗ്ഷനിൽ സമാപിച്ചു. ഇന്ന് രാവിലെ ഒമ്പതിന് ബുധനൂർ കിഴക്കു നിന്നാരംഭിക്കുന്ന ജാഥ തയ്യൂർ, എണ്ണയ്ക്കാട്, ഉളുന്തി, കാടംമാവ്, പാലച്ചുവട്, മുറിയായിക്കര എന്നിവിടങ്ങളിൽ പര്യടനം നടത്തി വൈകിട്ട് അഞ്ചിന് മിത്രമഠം ജംഗ്ഷനിൽ സമാപിക്കും. സമാപന യോഗം സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും