ഹരിപ്പാട്: റോട്ടറി ക്ലബ് ഒഫ് മണ്ണാറശാലയുടെ 2022 -23 വർഷത്തെ ഭാരവാഹികൾ നാളെ സ്ഥാനമേൽക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രസിഡന്റായി ബിനു പ്രഭാകരനും സെക്രട്ടറിയായി അഖിൽ ഗോപിനാഥും, ട്രഷററായി പി.ജി ഗോപകുമാറുമാണ് ചുമതലയേറ്റെടുക്കും. വൈകിട്ട് 7.30ന് മാനിവേലിൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ പൊതുജന നന്മക്കായി വിവിധ പദ്ധതികളുടെ ഉദ്ഘാടനം സുധി ജബ്ബാർ നിർവ്വഹിക്കും. മണ്ണാറശാല റോട്ടറി ക്ലബ്‌ ഈ വർഷം അമൃതം പദ്ധതി പ്രകാരം സ്കൂൾ കുട്ടികൾക്കായി കാഴ്ച പരിശോധന, ശ്രവണ ശേഷി പരിശോധന, ദന്ത പരിശോധന എന്നിവ നടത്തും. വാത്സല്യം പദ്ധതി പ്രകാരം സിവിൽ സർവീസ് കോച്ചിങ്ങിന് ഒരു ലക്ഷം രൂപ സഹായം നൽകും. ഭിന്നശേഷിക്കാർക്ക് വിവാഹ ധനസഹായം, കുട്ടികളുടെ മാനസിക ഉല്ലാസത്തിനും ആരോഗ്യത്തിനുമായി സ്കൂളുകളിൽ പരിശീലനം എന്നിവയും നടത്തും. മികച്ച നേട്ടം കൈവരിച്ചവർക്ക് യൂത്ത് ഐക്കൺ അവാർഡ് നൽകും. വാർത്താസമ്മേളനത്തിൽ ബിനു പ്രഭാകരൻ, അഖിൽ ഗോപിനാഥ്, സുരേഷ് ഭവാനി, ബി. രവികുമാർ, ശങ്കർ ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.