
ആലപ്പുഴ : പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് വരുമാനം കണ്ടെത്തുന്നതിനായി മുഹമ്മ ഗ്രാമപഞ്ചായത്ത് സി.ഡി.എസ്. മുഖേന നടപ്പാക്കുന്ന കോഴിയും കൂടും പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു നിർവഹിച്ചു. സി.ഡി.എസ്. ചെയർപേഴ്സൺ സ്മിത ബൈജു അധ്യക്ഷത വഹിച്ചു.
എട്ടു പട്ടികവർഗ കുടുംബങ്ങൾക്കാണ് സൗജന്യമായി മുട്ടക്കോഴികളെ നൽകിയത്. ഒരു ഗുണഭോക്താവിന് 25 കോഴികളെ വീതം നൽകി. പദ്ധതിക്കായി ആകെ 1,44,000 രൂപ ചെലവഴിച്ചു. വൈസ് പ്രസിഡന്റ് എൻ.ടി.റെജി, പഞ്ചായത്ത് അംഗം കുഞ്ഞുമോൻ ഷാനവാസ്, അസിസ്റ്റന്റ് സെക്രട്ടറി സീമ റോസ്, എസ്.ടി കോഓർഡിനേറ്റർ റെജിമോൾ തുടങ്ങിയവർ പങ്കെടുത്തു.