
ആലപ്പുഴ: സൂര്യ ടി.വി റിപ്പോർട്ടറായിരുന്ന ആർ.മാനസനെ ആലപ്പുഴ പ്രസ് ക്ലബും മാനസൻ സുഹൃത്ത് വേദിയും ചേർന്ന് അനുസ്മരിച്ചു. ചടയംമുറി സ്മാരകത്തിൽ നടന്ന അനുസ്മരണ യോഗം ജില്ലാ കളക്ടർ ഡോ.രേണുരാജ് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് എസ്.സജിത്ത് അദ്ധ്യക്ഷത വഹിച്ചു. പ്ലസ്ടുവിന് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ മാനസന്റെ മകൾ ആർ.മാധുരിയെ ചടങ്ങിൽ അനുമോദിച്ചു. മാനസൻ സുഹൃത്ത് വേദി ചെയർമാൻ പി.ഡി.ലക്കി അനുസ്മരണ പ്രഭാഷണം നടത്തി. കൺവീനർ എച്ച്. ഷാജഹാൻ, സീനിയർ ജേർണലിസ്റ്റ് യൂണിയൻ കേരള ജില്ലാ സെക്രട്ടറി എ.ഷൗക്കത്ത്, ജി.സതീഷ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി . പ്രസ് ക്ലബ് സെക്രട്ടറി ടി.കെ.അനിൽകുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ബിനീഷ് പുന്നപ്ര നന്ദി പറഞ്ഞു .