photo-

കറ്റാനം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കറ്റാനം യൂണിറ്റ് കൺവൻഷൻ അമൃതവർഷിണി സ്കൂൾ ഓഫ് മ്യൂസിക് അങ്കണത്തിൽ ജില്ലാ കമ്മിറ്റിയംഗം എം.ജോഷ്വാ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എസ്. താഹാക്കുഞ്ഞ് അധ്യക്ഷനായി. ബ്ളോക്ക് കമ്മിറ്റി ജോയിന്റ് സെക്രട്ടറി കെ.ജി. പ്രസാദ് നവാഗതരെ സ്വീകരിച്ചു. ബ്ളോക്ക് കമ്മിറ്റിയംഗം എം. മൈതീൻകണ്ണ് സംഘടനാ പ്രമേയങ്ങൾ അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ബി.രാമചന്ദ്രൻപിള്ള , ട്രഷറർ റ്റി.കെ.തുളസിഭായി, വി.റ്റി.വർഗീസ്, പി.കെ.വിനോദ്, യൂണിറ്റ് ജോയിന്റ് സെക്രട്ടറി കറ്റാനം ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു.