
ആലപ്പുഴ: ഹൈദരാബാദിൽ നടന്ന ദേശീയ ജൂനിയർ സബ് ജൂനിയർ മാസ്റ്റേഴ്സ് പവർ ലിഫ്ടിംഗ് ദേശീയ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ കേരള ടീമിന് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
ജില്ലാ സ്‌പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു, ജില്ലാ എക്സിക്യൂട്ടീവ് അംഗം കുര്യൻ ജയിംസ്, രാജി, സവിനയൻ, സെബിൻ ജോൺ പവർലിഫ്ടിംഗ് അസോസിയേഷൻ ഭാരവാഹികളായ പി. എസ് ബാബു, വേണു.ജി.നായർ,അജിത്ത്.എസ്. നായർ,ജോസഫ് സ്റ്റാൻലി എന്നിവർ പങ്കെടുത്തു.