ഹരിപ്പാട്: ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവെച്ച ഹരിപ്പാട് - ആയാപറമ്പ് വടക്കേക്കര ബസ് സർവ്വീസ് പുനരാരംഭിച്ചു. നിറുത്തിവച്ച ബസ് സർവീസ് പുനരാരംഭിക്കണമെന്ന് രമേശ് ചെന്നിത്തല എംഎൽഎ ഗതാതഗത വകുപ്പ് മന്ത്രിയോടും കെ.എസ്.ആർ.ടി.സി എംഡിയോടും ആവശ്യപ്പെട്ടിരുന്നു. നഗരസഭാ ചെയർമാൻ കെഎം രാജു പുതിയ സർവ്വീസിന്റെ ഫ്ളാഗ് ഓഫ് നിർവ്വഹിച്ചു. ആരോഗ്യകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീവിവേക്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ് എസ്. കൃഷ്ണകുമാർ, കൗൺസിലർമാരായ കെ.കെ രാമകൃഷ്ണൻ, പി.എസ് നോബിൾ, അഡ്വ.ആർ.രാജേഷ്, കാട്ടിൽ സത്താർ, കെ.എസ്.ആർ.ടി.സി കൺട്രോളിംഗ് ഓഫീസർ സക്കീർ ഹുസൈൻ, നൈസാം മുട്ടം, ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.ആയാപറമ്പിൽ എത്തിയ ബസിന്റെ കണ്ടക്ടറെയും ഡ്രൈവറെയും മിൽമ ഡയറക്ടർ ബോർഡ് അംഗം ആയാപറമ്പ് രാമചന്ദ്രന്റെയും ചെറുതന പഞ്ചായത്ത് പ്രസിഡന്റ് എബി മാത്യുവിന്റെയും നേതൃത്വത്തിൽ സ്വീകരിച്ചു. ചെറുതന പഞ്ചായത്ത് അംഗങ്ങളായ ബിനു ചെല്ലപ്പൻ, വിജീഷ് ചെറുതന തുടങ്ങിയവർ പങ്കെടുത്തു.