തുറവൂർ:വെട്ടയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആശുപത്രി വികസന സമിതി മുഖേന ദിവസ വേതനാടിസ്ഥാനത്തിൽ ശുചീകരണ ജീവനക്കാരെ നിയമിക്കുന്നതിനായുള്ള അഭിമുഖം 16 ന് രാവിലെ 10 ന് നടക്കും. പട്ടണക്കാട് ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ളവർക്കും കൊവിഡ് കാലത്ത് സർക്കാർ ആശുപത്രികളിൽ സമാന ജോലി ചെയ്തവർക്കും മുൻഗണന. അഭിമുഖത്തിനായുള്ള രജിസ്ട്രേഷൻ രാവിലെ 10 മുതൽ 12 വരെ. താത്പര്യമുള്ളവർ പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് എത്തണമെന്ന് ആശുപത്രി മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു.