mm
ദേവിക മുരളി

ഗാന്ധിനഗർ: കോട്ടയം ബി.സി.എം കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മൂന്നാം വർഷ സോഷ്യോളജി വിദ്യാർത്ഥിനി നൂറനാട് ഐരാണിക്കുഴി ദേവിക നിവാസിൽ ദീപയുടെ മകൾ ദേവിക മുരളി (21) മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കോളേജ് കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്ന് ചാടിയത്. വീഴ്ചയിൽ നട്ടെല്ലിനും കാലുകൾക്കും കൈക്കും പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. എല്ലുകൾ ഒടിഞ്ഞ് ശരീരത്തിൽ തറച്ചു കയറിയിരുന്നു. മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. പ്ലസ്ടു പഠന കാലത്തും ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുനൽകി. സംസ്കാരം ഇന്ന് രാവിലെ 10ന്.