office

പൂച്ചാക്കൽ : പാണാവള്ളി ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീയെ രാഷ്ട്രീയവത്കരിക്കുന്നെന്നാരോപിച്ച് യു.ഡി.എഫ് അംഗങ്ങൾ പഞ്ചായത്ത്‌ കമ്മിറ്റി ബഹിഷ്കരിച്ച് ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അയൽക്കൂട്ട അംഗങ്ങൾ പാർട്ടി മുഖപത്രത്തിന്റെ വരിക്കാരായില്ലെങ്കിൽ റീവോൾവിംഗ് ഫണ്ടും ലോണും നൽകില്ലെന്നുള്ള തീരുമാനവും പ്രതിപക്ഷ അംഗങ്ങളുടെ വാർഡുകളിൽനിന്നും കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ കണക്ക് സ്വീകരിക്കാത്തതും പ്രതിഷേധാർഹമാണെന്ന് യു.ഡി.എഫ് അംഗങ്ങൾ പറഞ്ഞു. കോൺഗ്രസ്‌ പാർലിമെന്ററി പാർട്ടി ലീഡർ അഡ്വ.എസ്. രാജേഷ്, ബേബി ചാക്കോ, അജയഘോഷ്, രജനി രാജേഷ്, വെൽഫെയർ പാർട്ടി അംഗം ഹബീബ് റഹ്മാൻ,എന്നിവരാണ് പ്രതിഷേധ സമരം നടത്തിയത്.