ഹരിപ്പാട്: എസ്. എൻ. ഡി. പി യോഗം കാട്ടിൽ മാർക്കറ്റ് 1101 നമ്പർ ശാഖയിൽ എസ്.എസ് എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികൾക്ക് സ്കോളർഷിപ്പ് വിതരണവും വിദ്യാർത്ഥികൾക്ക് 1101-ാം നമ്പർ ശാഖയുടെയും 1355-ാം നമ്പർ വനിതാ സംഘത്തിന്റെയും നേതൃത്വത്തിൽ പഠനോപകരണ വിതരണവും നടക്കും. കാർത്തികപ്പള്ളി യൂണിയൻ പ്രസിഡന്റ് അശോകപണിക്കർ ഉദ്ഘാനവും സ്കോളർഷിപ്പ് പഠനോപകരണ വിതരണം സെക്രട്ടറി അഡ്വ. രാജേഷ് ചന്ദ്രനും നിർവ്വഹിക്കും. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സുരബാല, വനിതാ സംഘം യൂണിയൻ സെക്രട്ടറി ലേഖ മനോജ്, ശാഖാ പ്രസിഡന്റ് എൻ. താരാസുതൻ , സെക്രട്ടറി എം. കുട്ടപ്പൻ വനിതാ സംഘം പ്രസിഡന്റ് രമണി, സെക്രട്ടറി യമുന, വാർഡ് മെമ്പർമാരായ വി. പ്രസന്ന, സോണി എന്നിവർ പങ്കെടുക്കും.