മവേലിക്കര: തഴക്കര ഇറവങ്കര കോയിക്കലേത്ത് വീട്ടിൽ സരസ്വതിയമ്മ (89) നിര്യാതയായി. സി.പി.എം മവേലിക്കര താലൂക്ക് കമ്മിറ്റിയംഗം, ചാരുംമൂട് ഏരിയ കമ്മിറ്റിയംഗം, മാങ്കാംകുഴി ലോക്കൽ സെക്രട്ടറി, തഴക്കര പഞ്ചായത്തംഗം, കർഷകസംഘം ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന പരേതനായ എസ് രാമകൃഷ്ണക്കുറുപ്പിന്റെ ഭാര്യയാണ്. സംസ്‌കാരം നാളെ വൈകിട്ട് 3ന്. മക്കൾ: ആർ.സോമശേഖരക്കുറുപ്പ്, ആർ.പ്രഭാകരക്കുറുപ്പ് (കർഷക സംഘം തഴക്കര മേഖലാ സെക്രട്ടറി), സുഭദ്രാദേവി, ആർ.വിജയകുമാർ, ആർ.അജയകുമാർ. മരുമക്കൾ: ഓമന സോമൻ, ജഗദം പി.കുറുപ്പ്, പരേതനായ സുകുമാരപിള്ള, ശ്രീകല വിജയകുമാർ, ലേഖ അജയകുമാർ.