മാന്നാർ: കുരട്ടിശ്ശേരി കണ്ണങ്കാവിൽ ശ്രീമുത്താരമ്മൻ ദേവീക്ഷേത്രത്തിൽ ഞായറാഴ്ച മുതൽ ആഗസ്റ്റ് 16 വരെ രാമായണമാസാചരണം നടത്തും. എല്ലാദിവസവും രാവിലെ ഗണപതിഹോമം, വിശേഷാൽപൂജ, നിറപറ സമർപ്പണം എന്നിവ ഉണ്ടായിരിക്കും. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി അമരാവതി ഇല്ലം അനന്തൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. രാമായണപൗരാണികൻ മാന്നാർ ജയചന്ദ്രൻ.
ആഗസ്റ്റ് 31 ന് വിനായകചതുർത്ഥി നാളിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമത്തിന്റെ വഴിപാട് കൂപ്പൺ ഉദ്ഘാടനവും ഇന്നേദിവസം രാവിലെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ് ടി.എസ്. കുമാർ, സെക്രട്ടറി ടി. എസ്. ശിവപ്രസാദ്, ട്രഷറാർ എൻ.എ.സതീഷ് എന്നിവർ അറിയിച്ചു.