മാവേലിക്കര- നാഷണൽ എക്സർവീസ് കോർഡിനേഷൻ കമ്മിറ്റി ചെട്ടികുളങ്ങര യൂണിറ്റ് സമ്മേളനം ദേശീയ പി.ആർ.ഒ എം. ടി ആന്റണി ഉദ്ഘാടനം ചെയ്തു. യുദ്ധങ്ങളിൽ വീര മൃത്യു വരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ചൈന യുദ്ധത്തിൽ പങ്കെടുത്ത സുകുമാരപിള്ളയേ പൊന്നാട അണിയിച്ചു ആദരിച്ചു. ബെന്നി ജോസഫ്, ആർ.ബാലകൃഷ്ണപിള്ള, രാജൻ ഇടയിരേത്, എസ്.എസ് നായർ, രാധാകൃഷ്ണപിള്ള, വർഗീസ്, സോമരാജൻ, സദാശിവൻ നായർ എന്നിവർ സംസാരിച്ചു.