geh

ഹരിപ്പാട്: ജനകീയ സർക്കാരിനെ അട്ടിമറിക്കാനുള്ള യു.ഡി.എഫ്.-ബി.ജെ.പി.അവിശുദ്ധ നീക്കത്തിനും നുണപ്രചരണങ്ങൾക്കുമെതിരെ സി.പി.എം ഹരിപ്പാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സത്യപാലൻ നയിച്ച രാഷ്ട്രിയ പ്രചരണ വാഹനജാഥ പള്ളിപ്പാട് ചന്തയിൽ സമാപിച്ചു.സി.പി.എം മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരൻ ഉദ്ഘാടനം ചെയ്ത ജാഥ മൂന്ന് ദിവസങ്ങളിലായി പത്ത് ലോക്കൽ ഏരിയാ യിൽ പര്യടനം നടത്തി. സമാപന സമ്മേളനം സി.പി.എം കേന്ദ്ര കമ്മറ്റി അംഗം അഡ്വ.സി.എസ്.സുജാത ഉദ്ഘാടനം ചെയ്തു. എസ്.കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായി.ജാഥാ ക്യാപ്റ്റൻ എം. സത്യപാലൻ, ഏരിയാ സെക്രട്ടറി എൻ.സോമൻ.ജാഥാ മാനേജർ കെ.മോഹനൻ, സി.പ്രസാദ്, എസ്.സുരേഷ്, സി രത്നകുമാർ, എസ്.കൃഷ്ണകുമാർ, എസ്.സുരേഷ് കുമാർ രുഗ്മിണി രാജു, ആർ. മനോജ്, അരുൺ ചന്ദൻ, പി.സുനിൽ എന്നിവർ സംസാരിച്ചു.