ഹരിപ്പാട്: മുതുകുളം പഞ്ചായത്തിലെ പ്രസിഡന്റിന്റെ രാജിവെയ്ക്കലും പിൻവലിക്കലും പഞ്ചായത്ത് രാജ് നിയമത്തിന്റെ ലംഘനവും അധികാര ദുർവിനിയോഗവുമാണെന്ന് മുതുകുളം നോർത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ആർ.രാജഗോപാൽ പറഞ്ഞു. നടപടി ക്രമങ്ങൾ പാലിച്ച് രജിസ്റ്റേഡ് ആയി അയച്ച രാജിക്കത്ത് ലഭിക്കും മുമ്പേ രാജി പിൻവലിച്ചു എന്ന സെക്രട്ടറിയുടെ ഭാഷ്യം കേട്ടുകേൾവി ഇല്ലാത്തതാണ്. രാജി പിൻവലിച്ചുള്ള കത്ത് തിരഞ്ഞെടുപ്പ് കമ്മിഷന് അയച്ച നടപടി സെക്രട്ടറിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ച്ചയാണ് . ഇതിനെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് മുതുകുളം നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആർ.രാജഗോപാൽ അറിയിച്ചു.