hj

ആലപ്പുഴ: പള്ളാത്തുരുത്തിക്ക് സമീപം റോ‌ഡിൽ അവശനിലയിൽ കണ്ടെത്തിയ കൊക്കിനെ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ജില്ലാ മൃഗാശുപത്രിയിലെത്തിച്ചു. ചരട് കുരുങ്ങിയതിനെ തുടർന്ന് കൊക്കിന്റെ ഒരു കാൽ പഴുപ്പ് കയറി അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഡി.എസ്.ബിന്ദു, ഡെപ്യൂട്ടി ഡയറക്ടർ ഡോ.വിനയകുമാർ, ജില്ലാ ചീഫ് വെറ്ററിനറി ഓഫീസർ ഡോ.കെ.സനുജ എന്നിവരുടെ സാന്നിദ്ധ്യത്തിൻ ഡോ.അഫ്‌സൽ, ഡോ.ജയകുമാർ എന്നിവർ ചേർന്ന് കൊക്കിന്റെ പഴുത്തഴുകിയ കാൽ മറിച്ചു മാറ്റി ജീവൻ രക്ഷിച്ചു. അലപ്പുഴ കൺട്രോൾ റൂം എസ്.ഐമാരായ ഹരിശങ്കർ, ബാലസുബ്രഹ്‌മണ്യം, എ.എസ്.ഐമാരായ ബൻസിഗൾ, റിച്ചാർഡ് ജയിംസ്, സി.പി.ഒ ബിജുമോൻ എന്നിവർ ചേർന്നാണ് കൊക്കിനെ ആശുപത്രിയിലെത്തിച്ചത്. കൊക്കിനെ ആലപ്പുഴ വനംവകുപ്പ് ഓഫീസിന് കൈമാറി. സുഖം പ്രാപിക്കുന്നതോടെ കൊക്കിനെ പറത്തി വിടും. കൊക്കിന്റെ ജീവൻ രക്ഷിക്കാൻ തയ്യാറായ പൊലീസ് ഉദ്യോഗസ്ഥരെ വെറ്ററിനറി ഡോക്ടർമാരും ജീവനക്കാരും അഭിനന്ദിച്ചു.