ghh
രാമവർമ്മ ക്ലബ്ബ് ജില്ലാ പ്രസിഡന്റ് ടി.ടി.കുരുവിള ജില്ലാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: ജില്ലാ ബാഡ്മിന്റൺ അസോസിയേഷന്റെ നേതൃത്വത്തിൽ ആലപ്പുഴ രാമവർമ്മ ഡിസ്ട്രിക് ക്ലബ് ആൽപേറ്റ്, സ്‌പോർട്‌സ് സെന്റർ എന്നീ വേദികളിലായി അണ്ടർ 17,15,13,11 വിഭാഗങ്ങളുടെ ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു. രാമവർമ്മ ജില്ലാ ക്ലബ് പ്രസിഡന്റ് ടി.ടി.കുരുവിള ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. 300ഓളം മത്സരാർത്ഥികൾ പങ്കെടുത്തു. ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ അസോസിയേഷൻ സെക്രട്ടറി വിനോദ് കുമാർ, ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു, സെക്രട്ടറി സി.ടിസോജി എന്നിവർ മുഖ്യാതിഥികളായി. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ എക്‌സിക്യൂട്ടീവ് അഡ്വ.കുര്യൻ ജയിംസ്, രാമവർമ്മ ഡിസ്ട്രിക്ട് ക്ലബ് സെക്രട്ടറി ഫിലിപ്പ്.എം.എബ്രഹാം, അസോസിയേഷൻ ഭാരവാഹികളായ പ്രതിപാൽ, ടി.ജയമോഹൻ എന്നിവർ സംസാരിച്ചു. ചാമ്പ്യൻഷിപ്പ് നാളെ സമാപിക്കും.