ആലപ്പുഴ: തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നാളെ മുതൽ ആഗസ്റ്റ് 16 വരെ രാമായണ മാസം ആചരിക്കുന്നു.നിത്യവും വിശേഷാൽ കർക്കടക പൂജയും, രാവിലെ 8.30 മുതൽ രാമായണ പാരായണവും, വൈകിട്ട് ദീപാരാധനയ്ക്കു ശേഷം ഭജനയും മാസാചരണത്തിന്റെ ഭാഗമായി ഉണ്ടാകുമെന്ന് ഊരായ്മ അവകാശി പ്രഭ അന്തർജനം അറിയിച്ചു. 17 ന് അഖണ്ഡ നാമ ജപം. 21 ന് രാവിലെ 9 മുതൽ ക്ഷേത്ര നാരായണീയ സമിതിയുടെ നേതൃത്വത്തിൽ നാരായണീയ പാരായണവും നെടുമുടി ഗോപാലകൃഷ്ണ പണിക്കരുടെ നേതൃത്വത്തിൽ അഷ്ടാക്ഷരി മന്ത്ര ജപവും നടക്കും.

കർക്കടക വാവിനോട് അനുബന്ധിച്ചുളള പിതൃബലി , പിതൃ വഴിപാടുകൾ എന്നിവക്കുള്ള കൂപ്പണുകൾ 21 മുതൽ ക്ഷേത്രത്തിൽ പ്രത്യേക കൗണ്ടർ വഴി വിതരണം ചെയ്യും. വ്യാഴാഴ്ച ദിവസം മൂന്ന് നേരവും അന്നദാനം ഉണ്ടായിരിക്കും.