
തൃക്കുന്നപ്പുഴ : കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ മഹിളാ കോൺഗ്രസ് തൃക്കുന്നപ്പുഴ സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുപ്പ് കൂട്ടി സമരം നടത്തി, പ്രതിഷേധം യോഗം ഡി.സി.സി ജനറൽ സെക്രട്ടറി സുജിത് എസ്.ചേപ്പാട് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അമ്മിണി അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് സൗത്ത് മണ്ഡലം പ്രസിഡന്റ് തൃക്കുന്നപ്പുഴ പ്രസന്നൻ, നന്മജൻ, വിനീഷ്, മുബാറക് പതിയാങ്കര, സാബു ബാലനന്ദൻ, സുനിൽ, സജി,ഷിബു, ശശി, ഗോപാലകൃഷ്ണൻ, സുഗുണൻ തുടങ്ങിവർ പങ്കെടുത്തു. മഹിളാ കോൺഗ്രസ് മണ്ഡലം സെക്രട്ടറി ആഷ സ്വാഗതവും സിന്ധു നന്ദിയും പറഞ്ഞു.