പൂച്ചാക്കൽ: എസ്.എൻ.ഡി.പി യോഗം 1140-ാം നമ്പർ ചേലാട്ടുഭാഗം തൃച്ചാറ്റുകുളം ശാഖാ വാർഷികം നാളെ രാവിലെ 9 ന് യോഗം കൗൺസിലർ പി.ടി.മന്മഥൻ ഉദ്ഘാടനം ചെയ്യും. ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ അദ്ധ്യക്ഷനാകും. ഡയറക്ടർ ബോർഡ് അംഗം ബൈജു അറുകുഴി മുഖ്യപ്രഭാഷണം നടത്തും. പഠനോപകരണ വിതരണം പി.വിനോദ് നിർവ്വഹിക്കും. മികച്ച വിജയം കൈവരിച്ച കുട്ടികളെ കെ.എം മണിലാലും, മുതിർന്ന പൗരന്മാരെ ബിജുദാസും ആദരിക്കും. വൈദ്യ സഹായ വിതരണം ദിനദേവ് നടത്തും. ശാഖാ പ്രസിഡന്റ് പി.കെ.രവി , വൈസ് പ്രസിഡന്റ് വി.കെ. പുരുഷൻ, സെക്രട്ടറി വി.കെ.രവീന്ദ്രൻ ,മാത്താനം ക്ഷേത്രയോഗം പ്രസിഡന്റ് കെ.എൻ. മോഹനൻ, പഞ്ചായത്ത് മെമ്പർ കെ. അതിരുദ്ധൻ, വനിതാ സംഘം യൂണിയൻ കൗൺസിലർ മഞ്ജുഷാ വേണുഗോപാൽ, യൂത്ത് മൂവ്മെന്റ് ശാഖാ പ്രസിഡന്റ് കെ.എസ്.സുജിത്ത്, വനിതാ സംഘം ശാഖാ പ്രസിഡന്റ് സുമാ ശശിധരൻ തുടങ്ങിയവർ സംസാരിക്കും.