ആലപ്പുഴ: മുല്ലക്കൽ ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ രാമായണ മാസാചരണം 17 മുതൽ ആഗസ്റ്റ് 16 വരെ നടക്കും.
നാരായണീയ സ്വാദ്ധ്യായ മഹാസഭയുടെ ആഭിമുഖ്യത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. നാളെ രാവിലെ 9.30ന് ക്ഷേത്രം മേൽശാന്തി ശങ്കരൻ നമ്പൂതിരി ഭദ്രദീപം തെളിയിക്കും. സമസ്ത കേരള സാഹിത്യ പരിഷത്ത് സെക്രട്ടറി ഡോ.നെടുമുടി ഹരികുമാർ രാമായണ സന്ദേശം നൽകും. മാസചാരണ കാലത്ത് രാമായണത്തെ അധീകരിച്ചു പ്രഭാഷണങ്ങളും സത്സംഗങ്ങളും നടക്കും. ആദ്യ ദിനത്തിൽ നാരായണീയ ആചാര്യൻ നെടുമുടി ഗോപാലകൃഷ്ണ പണിക്കർ പാരായണം നടത്തും.