ഹരിപ്പാട്: എസ്. എൻ.ഡി. പി യോഗം കാർത്തികപള്ളി യൂണിയൻ 4148 -ാം നമ്പർ അകംകുടി ശാഖയിൽ വിശേഷാൽ പൊതുയോഗവും പഠനോപകരണ വിതരണവും ആദരിക്കലും 17ന് രാവിലെ 10.30ന് നടക്കും. യൂണിയൻ പ്രസിഡന്റ്‌ കെ.അശോകപണിക്കർ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ്‌ വി.പ്രദീപ്‌ അദ്ധ്യക്ഷനാകും. യോഗം ഡയറക്ടർ ബോർഡ് അംഗം പ്രൊഫ.സി.എം.ലോഹിതൻ വിജയികളെ ആദരിക്കും. യൂണിയൻ സെക്രട്ടറി അഡ്വ.ആർ.രാജേഷ് ചന്ദ്രൻ പഠനോപകരണ വിതരണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ്‌ എം.സോമൻ മുൻ ഭാരവാഹികളെ ആദരിക്കും.