
കറ്റാനം: ഭാഗവത സപ്താഹയജ്ഞ വേദിയിൽ യജ്ഞാചാര്യൻ കുഴഞ്ഞു വീണു മരിച്ചു. കായംകുളം ഭരണിക്കാവ് തെക്കേ മങ്കുഴി സച്ചിദാനന്ദാശ്രമ മഠാധിപതി കുട്ടപ്പസ്വാമിയാണ് (82) മരിച്ചത്. ആശ്രമത്തിൽ വർഷംതോറും നടന്നുവരുന്ന സപ്താഹയജ്ഞത്തിന്റെ അവസാന ദിവസമായ ഇന്നലെ ഭഗവാന്റെ സ്വർഗാരോഹണഭാഗം പാരായണം ചെയ്തു തീർന്നയുടൻ കുഴഞ്ഞുവീഴുകയായിരുന്നു. സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 10ന് ആശ്രമത്തിൽ നടക്കും.
കഴിഞ്ഞ 48 വർഷമായി കുട്ടപ്പ സ്വാമി സപ്താഹയജ്ഞങ്ങളിൽ ആചാര്യനായിരുന്നു. ഭരണിക്കാവ് തെക്കേ മങ്കുഴി മേൽത്തറ വീട്ടിൽ നാരായണന്റെയും കുഞ്ഞിപിള്ളയുടെയും പത്തു മക്കളിൽ എട്ടാമനായാണ് ജനനം. 20-ാം വയസിൽ അദ്ധ്യാപകനായി സർക്കാർ സർവീസിൽ പ്രവേശിച്ച അദ്ദേഹം 36 വർഷം സേവനമനുഷ്ഠിച്ചു. അദ്ധ്യാത്മിക പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. സച്ചിദാനന്ദം മാസികയുടെ മാനേജിംഗ് എഡിറ്ററായിരുന്നു