വള്ളികുന്നം: സംസ്‌കൃതി ചാരിറ്റബിൾ സൊസൈറ്റിയുടെ രണ്ടാം വാർഷിക ആഘോഷവും വള്ളികുന്നം താമരകുളം പഞ്ചായത്തുകളെ ഏകോപിപ്പിച്ചുകൊണ്ട് നാടിനൊരു ആംബുലൻസ് എന്ന പദ്ധതിയുടെ ഫ്ളാഗോഫ് കർമ്മവും നടന്നു.വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം
റിട്ട. ഡി.ഐ.ജി സന്തോഷ് സുകുമാരനും ആംബുലൻസിന്റെ ഫ്ളാഗ് ഒഫ് കർമ്മം വള്ളികുന്നം സി.ഐ എം.എം.ഇഗ്‌നെഷ്യസ് നിർവ്വഹിക്കുകയും ചെയ്തു. 24 മണിക്കൂറും സന്നദ്ധമായി സംസ്‌കൃതിയുടെ ആംബുലൻസ് സർവീസ് പ്രവർത്തിക്കും.ഒരു വാട്സാപ്പ് ഗ്രൂപ്പിൽ തുടങ്ങിയ സംസ്‌കൃതി ഇപ്പോൾ നിരവധി പദ്ധതികളാണ് നടപ്പിലാക്കി വരുന്നത് . സംസ്‌കൃതി പെൻഷൻ പദ്ധതി, വിദ്യാർത്ഥികൾക്ക് വേണ്ടി എഡ്യൂക്കേഷൻ അസിസ്റ്റന്റ് സ്‌കീം, ഭക്ഷ്യ സുരക്ഷ മിഷൻ പദ്ധതി , ആരോഗ്യ സുരക്ഷ പദ്ധതി എന്നിങ്ങനെ നിരവധി പദ്ധതികൾ ഈ കൂട്ടായ്മ ചെയ്തുവരുന്നത്. ചടങ്ങിൽ വള്ളികുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ്, താമരകുളം ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ബി.ഹരികുമാർ, സാമൂഹ്യ പ്രവർത്തകർ, സംസ്‌കൃതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.