thengin-thaikal

മാന്നാർ: സംസ്ഥാന നാളികേര കൗൺസിൽ പദ്ധതി പ്രകാരം മാന്നാർ കൃഷിഭവനിലൂടെ സൗജന്യ നിരക്കിൽ ഗുണമേന്മയുള്ള ഡബ്യു.സി.ടി(വെസ്റ്റ് കോസ്റ്റ് ടാൾ) തെങ്ങിൻ തൈകൾ വിതരണം ചെയ്യുന്നു. 100 രൂപ വിലയുള്ള തെങ്ങിൻ തൈകൾ 50 രൂപാ പ്രകാരമാണ് വിതരണം ചെയ്യുന്നത്. തെങ്ങിൻ തൈകൾ ആവശ്യമുള്ള കർഷകർ കരം അടച്ച രസീതുമായി ഇന്ന് തന്നെ കൃഷി ഭവനിൽ എത്തി കൈപ്പറ്റണമെന്ന് കൃഷി ഓഫീസർ ഹരികുമാർ.പി.സി അറിയിച്ചു