മാന്നാർ: കുരട്ടിക്കാട് കെ.ആർ.സി വായനശാലയുടെ വിദ്യാഭ്യാസ മെരിറ്റ് അവാർഡ് വിതരണവും വിവിധമേഖലകളിൽ പ്രാഗത്ഭ്യംതെളിയിച്ച പ്രതിഭകളെ ആദരിക്കലും നാളെ രാവിലെ 11 ന് കെ.ആർ.സി നഗറിൽ സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.ആർ.സി വായനശാല പ്രസിഡന്റ് സലിം പടിപ്പുരക്കൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത്ത്‌ സ്ഥിരംസമിതി അദ്ധ്യക്ഷ വത്സലമോഹൻ മെരിറ്റ് അവാർഡ് വിതരണം ചെയ്യും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (സ്ളൈഗൊ ) ഐർലൻഡിൽ നിന്നും ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ ഡോ.ആർ ശ്യാംകുമാർ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി കെമിസ്ട്രി പരീക്ഷയിൽ 9-ാം റാങ്ക് നേടിയ അമൃതാ ജി.കൃഷ്ണൻ, മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ഫുഡ് ആൻഡ് സയൻസ് ക്വാളിറ്റി കൺട്രോൾ പരീക്ഷയിൽ 9-ാംറാങ്ക് ജേതാവ് അസ്മി ഷഫീക്ക്, ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതിയംഗം ജി.കൃഷ്ണകുമാർ, വെങ്കല ശിൽപ്പി രതീഷ് ആലയ്ക്കൽ, മികച്ച കോവിഡ് പ്രതിരോധ പ്രവർത്തനം നടത്തിയ ആശാവർക്കർ കെ.സി രാജേശ്വരി തുടങ്ങിയവരെ മാന്നാർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ടി.വി രത്നകുമാരി ആദരിക്കും.