ആലപ്പുഴ: വലിയകലവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ആനക്കൊട്ടിലിന്റെ മേൽക്കൂരയ്ക്ക് പുറമേ അപകടാവസ്ഥയിലുള്ള തൂണുകളും പൊളിക്കാൻ ധാരണയായി. തൂണുകൾക്ക് കാലപ്പഴക്കമുണ്ടെന്ന് കാണിച്ച് ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ഉജേഷ് ദേവസ്വം മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിന് ശേഷമാണ് തൂണുകൾ കൂടി പൊളിക്കുകയാണെന്ന വിവരം ക്ഷേത്രം അധികൃതർ സമിതിയെ അറിയിച്ചത്. കഴിഞ്ഞയാഴ്ച്ച കുഞ്ഞിന്റെ ചോറൂണ് ചടങ്ങിനെത്തിയ യുവതിയുടെ തലയിൽ ആനക്കൊട്ടിലിന്റെ മേൽക്കൂകയിലെ കോൺക്രീറ്റ് സ്ലാബ് ഇളകി വീണ്ട് പരിക്കേറ്റിരുന്നു.