മാന്നാർ : പരാതിയുമായി മാന്നാർ വൈദ്യുതി സെക്ഷൻ ഓഫീസിലെത്തിയ മാദ്ധ്യമപ്രവർത്തകനെ ഉദ്യോഗസ്ഥൻ ആക്ഷേപിച്ചതായി പരാതി. മാന്നാർ മീഡിയസെന്റർ അംഗമായ പി.ജി മണിക്കുട്ടനെ മാന്നാർ വൈദ്യുതി സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനീയർ ആക്ഷേപിച്ചതായാണ് പരാതി. ഇന്നലെ രാവിലെ 9 മണിയോടെ മാന്നാർ മൂർത്തിട്ട ജംഗ്ഷനിൽ ഏത് നിമിഷവും പൊട്ടിവീഴാറായി നിൽക്കുന്ന വൈദ്യുതികമ്പി ശ്രദ്ധയിൽപ്പെട്ട മണിക്കുട്ടൻ ഇതിന്റെ ഫോട്ടോയെടുത്ത് മാന്നാർ വൈദ്യുതി സെക്ഷൻ ഓഫീസിൽ എത്തി ഉദ്യോഗസ്ഥനെ കാണിക്കുകയും എത്രയും പെട്ടെന്ന് ആവശ്യമായ നടപടി കൈക്കൊള്ളണമെന്നു ആവശ്യപ്പെട്ടു. എന്നാൽ തന്നെ ആക്ഷേപിച്ചിറക്കിവ വിടുകയാണ് ചെയ്തതെന്ന് മണിക്കുട്ടൻ പറഞ്ഞു. വൈദ്യുതി മന്ത്രിക്കും, എം.എൽ.എയ്ക്കും കെ.എസ്.ഇ.ബി മേലുദ്യോഗസ്ഥർക്കും പരാതി നൽകി. എന്നാൽ, താൻ മാദ്ധ്യമ പ്രവർത്തകനെ ആക്ഷേപിച്ചിട്ടില്ലെന്നും മീറ്റിംഗ് കഴിയുംവരെ പുറത്തിരിക്കാൻ ആവശ്യപ്പെടുകയാണുണ്ടായതെന്നും അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞു.
മണിക്കുട്ടനെ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥൻ ആക്ഷേപിച്ച സംഭവത്തിൽ മാന്നാർ മീഡിൽ സെന്റർ പ്രതിഷേധിച്ചു.