
ആലപ്പുഴ: സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസിൽ ഗേൾസ് വിന്നേഴ്‌സ് ഡേ ആഘോഷം നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു. സ്‌കൂളിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിച്ചു.
പി.ടി.എ പ്രസിഡന്റ് കെ.ജെ.നോബിൾ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ സിസ്റ്റർ ഫിലോമിന പുത്തൻപുര, വാർഡ് കൗൺസിലർ അഡ്വ റീഗോ രാജു എന്നിവർ ചേർന്ന് വിജയികൾക്ക് അവാർഡ് വിതരണം നടത്തി. പ്രഥമാദ്ധ്യാപിക സിസ്റ്റർ മിനി ചെറുമാനത്ത്, പി.ടി.എ വൈസ് പ്രസിഡന്റ് റൂബൻ മെൻഡസ്, കുമാരി മീനാക്ഷി സുജീവ് എന്നിവർ പങ്കെടുത്തു.