ambala

അമ്പലപ്പുഴ: തകഴിയിൽ നിന്ന് സുഹൃത്തുമൊത്ത് അമർനാഥ് ക്ഷേത്രദർശനത്തിന് പോയ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കരുമാടി അരുണ ഹൗസിൽ ഹരിദാസ് - ഉഷ ദമ്പതികളുടെ മകനും തകഴി പഞ്ചായത്തിലെ ടെക്നിക്കൽ അസിസ്റ്റന്റുമായ അരുൺ (31) ആണ് മരിച്ചത്. ഇന്നലെ രാവിലെ ക്ഷേത്ര ദർശനം കഴിഞ്ഞ് തിരികെ വരാനായി മുറിയിൽ നിന്നും ഇറങ്ങവേ ഹൃദയാഘാതം ഉണ്ടായി. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കഴിഞ്ഞ 6നാണ് പഞ്ചായത്തിലെ ജീവനക്കാരനായ രഞ്ജിത്തുമായി അമർനാഥ് ക്ഷേത്ര ദർശനത്തിന് പോയതായിരുന്നു അരുൺ. മൃതദേഹം അമർനാഥിലെ ആശുപത്രിയിൽ. സഹോദരി : പ്രിയ.