മാവേലിക്കര: സി.പി.ഐ മാവേലിക്കര മണ്ഡലം സമ്മേളനം മുനിസിപ്പൽ ടൗൺ ഹാളിൽ സജ്ജീകരിച്ച എസ്.കരുണാകരക്കുറുപ്പ് നഗറിൽ നടക്കുമെന്ന് മാവേലിക്കര മീഡിയാ സെൻററിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു. നാളെ ആരംഭിക്കുന്ന സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.പ്രസാദ്, ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, അസി.സെക്രട്ടറി ജി.കൃഷ്ണപ്രസാദ്, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾ സമ്മേളനത്തിൽ സംസാരിക്കും. ലോക്കൽ സമ്മേളന നടപടികൾ പൂർത്തീകരിച്ച് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ 170ൽ പരം പ്രവർത്തകർ പങ്കെടുക്കും.
വാർത്താ സമ്മേളനത്തിൽ ജില്ലാ കമ്മിറ്റിയംഗം അഡ്വ.കെ.എസ്.രവി, സ്വാഗത സംഘം ചെയർമാൻ എ.നന്ദകുമാർ, സെക്രട്ടറി എം.ഡി.ശ്രീകുമാർ, ജോൺസൺ.കെ.പാപ്പച്ചൻ, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡൻ്റ് അജാദ് സുബൈർ, വിപിൻദാസ്, പബ്ളിസിറ്റി കമ്മറ്റി ചെയർമാൻ അനൂപ് കാരയ്ക്കാട്, എസ്.ശ്യാംകുമാർ എന്നിവർ പങ്കെടുത്തു.