photo

ചേർത്തല: ചേർത്തല ശ്രീനാരായണ ട്രസ്​റ്റ് ഹയർസെക്കൻഡറി സ്‌കൂളിലെ സാമൂഹിക ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ അധികാര വികേന്ദ്രീകരണവും ജനകീയസൂത്രണ പ്രക്രീയയും എന്ന വിഷയത്തെ ആസ്പദമാക്കി ശില്പശാല നടത്തി. ജനകീയാസൂത്രണ പ്രക്രീയയുടെ 25ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അധികാരവികേന്ദ്രീകരണ ഭരണസംവിധാനം,പഞ്ചായത്തിരാജ് ആക്ട്, ഗ്രാമസഭ എന്നിവയെക്കുറിച്ച് പുതുതലമുറയിൽ അവബോധം വളർത്തുന്നതിന്റെ ഭാഗമായാണ് ശില്പശാല നടത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുദർശനാഭായി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എം.സന്തോഷ്‌കുമാർ,എം.പി.ഓമന,ഡി.ഇ.ഒ സി.എസ്.ശ്രീകല,പ്രീത, യു.ജയൻ,ഒ.എച്ച്.സീന,സിബി നടേശ് എന്നിവർ സംസാരിച്ചു.കോ-ഓർഡിനേ​റ്റർ സുദീപ് പി.ദാസ് സ്വാഗതം പറഞ്ഞു. നവകേരള നിർമ്മാണവും വികേന്ദ്രീകൃത ആസൂത്രണവും എന്ന വിഷയത്തിൽ കില റിസോഴ്‌സ്‌പേഴ്‌സൺ പി ശശിധരൻ നായർ ക്ലാസെടുത്തു. സുസ്ഥിര വികസനത്തിൽ യുവതലമുറയുടെ കാഴ്ചപ്പാട് എന്ന വിഷയത്തിൽ മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദർശനഭായ് വിഷയാവതരണം നടത്തി.