കുട്ടനാട് ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ രാമായണമാസാചരണം നാളെ മുതൽ ആഗസ്റ്റ് 16വരെ നടക്കും . വൈകുന്നേരങ്ങളിൽ മഹാ ആരതിയും ആത്മീയ സംഗമവും പ്രഭാഷണവും നടക്കുമെന്നും മുഖ്യ കാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരി, ഉണ്ണികൃഷ്ണൻ നമ്പൂതിരി . കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, ട്രസ്റ്റികളായ അശോകൻ നമ്പൂതിരി, രഞ്ജിത് ബി. നമ്പൂതരി എന്നിവർ പറഞ്ഞു.