തുറവൂർ : പറയകാട് എസ്.എൻ.പി.എസ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ, ചണ്ഡാലഭിക്ഷുകി എന്ന കൃതിയുടെ നൂറാമത് വാർഷികത്തിന്റെ ഭാഗമായി പഠന ക്ലാസ് സംഘടിപ്പിച്ചു. ചേർത്തല താലൂക്ക് ഗ്രന്ഥശാലാ സംഘം പ്രസിഡന്റ് വിദ്വാൻ കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.എസ്. അനീഷ് അദ്ധ്യക്ഷത വഹിച്ചു. പറയകാട് ഗവ യു.പി സ്കൂൾ പ്രഥമാദ്ധ്യാപിക ജലജ വി. പൈ , എ.ടി. ഷാജി, ലിഷീന കാർത്തികേയൻ, കെ.എസ്. ശ്രീലത, വി.എം. രമ എന്നിവർ സംസാരിച്ചു . റിട്ട. ഹെഡ്മാസ്റ്റർ എഴുപുന്ന ജോസഫ് ആന്റണി പഠന ക്ലാസ് നയിച്ചു.