1

കുട്ടനാട് : ശിവഗിരിമഠം ധർമ്മസംഘം ട്രസ്റ്റ് അംഗമായിരുന്ന സ്വാമി ശ്രീനാരായണാനന്ദയുടെ സമാധി ദിനാചരണവും വിദ്യാർത്ഥികൾക്കായുള്ള ശ്രിശാരദാവിദ്യാ പൂജയും മങ്കൊമ്പ് ഗുരുക്ഷേത്രത്തിൽ നടന്നു. യൂണിയൻ വൈസ് ചെയർമാൻ എം. ഡി.ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. കൺവീനർ സന്തോഷ് ശാന്തി അദ്ധ്യക്ഷനായി. യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റിയംഗം റ്റി.എസ്.പ്രദീപ്കുമാർ, വൈദികയോഗം കുട്ടനാട് യൂണിയൻ പ്രസിഡൻ് എം.കെ.കമലാസനൻ ശാന്തി, വനിതാസംഘം യൂണിയൻ സെക്രട്ടറി സജിനിമോഹൻ, വൈസ് പ്രസിഡന്റ് സ്മിത മനോജ്, വൈദികയോഗം കുട്ടനാട് യൂണിയൻ സെക്രട്ടറി സജേഷ് ശാന്തി, യൂത്ത്മൂവ്മെന്റ് യൂണിയൻ ജോയിന്റ് സെക്രട്ടറി ടി.ആർ.അനീഷ്,രഞ്ചു വി.കാവാലം , അനന്തു എസ് എന്നിവർ സംസാരിച്ചു