മാവേലിക്കര : എസ്.എൻ.ഡി.പി യോഗം ടി.കെ മാധവൻ സ്മാരക മാവേലിക്കര യൂണിയനിലെ 1384ാം നമ്പർ ശാഖായോഗത്തിൽ പഠനോപകരണ വിതരണവും ക്യാഷ് അവാർഡ് വിതരണവും നാളെ നടക്കും. രാവിലെ 10ന് ശാഖാ ഹാളിൽ യൂണിയൻ കൺവീനർ ഡോ.എ.വി ആനന്ദരാജ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.പി സനൽകുമാർ അദ്ധ്യക്ഷനാകും. യൂണിയൻ ജോയിന്റ് കൺവീനർ എ.എൻ ഹരിദാസ് മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്രാ കാഷ് അവാർഡും വിതരണവും യൂണിയൻ കമ്മറ്റി അംഗം വിനു ധർമ്മരാജ് പഠനോപകരണ വിതരണവും നടത്തും. യൂണിയൻ കമ്മറ്റി അംഗം സുരേഷ് പള്ളിക്കൽ സംസാരിക്കും. ശാഖാ സെക്രട്ടറി എൻ.ശിവൻകുട്ടി സ്വാഗതവും വൈസ് പ്രസിഡന്റ് പി.സുരേഷ് കുമാർ നന്ദിയും പറയും.